കോഴിക്കോട് ബാലുശ്ശേരിയിൽ കോക്കല്ലൂർ ഗ്രാനൈറ്റ്സ് കരിങ്കൽ ക്വാറിക്കെതിരെ റോഡ് തടഞ്ഞ് പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി. ക്വാറിയുടെ പ്രവർത്തനത്തിനെതിരെ കഴിഞ്ഞ 22 ദിവസങ്ങളായി സമരം ചെയ്യുകയാണ് പ്രദേശവാസികൾ. ക്വാറിയിലെ കരിങ്കല്ല് പൊട്ടിക്കുന്നത് മൂലം സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്നും ഭാവിയിൽ മേഖലയിൽ മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്നും ആരോപിച്ചാണ് സമരം.ക്വാറിയുടെ പ്രവർത്തനത്തിന് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് ക്വാറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നടത്തിപ്പുകാർ എത്തിയതോടെയാണ് സമരക്കാർ പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധം തുടരാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.
