വി അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; 10 വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ ചുമത്തും

insight kerala

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അബ്ദുറഹ്മാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും.10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. അഴിമതി നിരോധന നിയമത്തിലെ 4 വകുപ്പുകൾ ചുമത്തും. ഔദ്യോഗിക പദവിയുടെ ദുരുപയോഗം, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം എന്നിവ പ്രകാരമാണ് കേസ്.

കായിക മന്ത്രിയായിരുന്ന വേളയിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിവിട്ട സഹായം നൽകി എന്നതാണ് പ്രധാന കേസ്.

Share This Article