ട്രംപ് – പുടിൻ – ഷി ജിൻപിങ്; ചരിത്ര കൂടിക്കാഴ്ചയ്ക്ക് ചൈന വേദിയാകുന്നു; ലോകം ഉറ്റുനോക്കുന്നു

insight kerala

ലോക രാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന ഒരു ചരിത്ര കൂടിക്കാഴ്ചയ്ക്ക് ചൈന വേദിയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ അടുത്തയാഴ്ച ചൈനയിൽ ഒരുമിച്ചെത്തും. ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് മൂന്ന് ലോകനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

ആഗോള ആണവായുധ നിയന്ത്രണവും വ്യാപനം തടയാനുള്ള നടപടികളുമാകും പ്രധാന ചർച്ചാവിഷയങ്ങൾ. ഇറാൻ വിഷയവും ചർച്ചയായേക്കും. എന്നാൽ യുക്രെയ്ൻ വിഷയം അജണ്ടയിലുണ്ടാകില്ലെന്നാണ് സൂചന. കൂടിക്കാഴ്ചയിൽ ഉടനടി പ്രത്യേക കരാറുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാർ ഈ വർഷം ഫെബ്രുവരിയിൽ കാലാവധി അവസാനിച്ചതോടെ പുതിയൊരു നിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ചൈനയെയും ഉൾപ്പെടുത്തി കൂടുതൽ വിപുലമായ കരാർ കൊണ്ടുവരാനാണ് ട്രംപിന്റെ താൽപര്യം. എന്നാൽ ഇക്കാര്യത്തിൽ ചൈനയുടെയും റഷ്യയുടെയും സഹകരണം ഉറപ്പാക്കുക എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബുധനാഴ്ച ഷെൻഷെനിലെത്തുന്ന ട്രംപ് വ്യാഴാഴ്ച ഷി ജിൻപിങ്ങുമായി പ്രത്യേക ഉഭയകക്ഷി ചർച്ചയും നടത്തും. അതിന് പിന്നാലെയായിരിക്കും മൂന്ന് നേതാക്കളും പങ്കെടുക്കുന്ന കൂടിക്കാഴ്ച. ലോകത്തിലെ മൂന്ന് പ്രധാന ശക്തികളുടെ നേതാക്കൾ ഒരേ വേദിയിലെത്തുമ്പോൾ ആഗോള രാഷ്ട്രീയത്തിലും ആണവായുധ നിയന്ത്രണ ചർച്ചകളിലും എന്ത് മാറ്റമുണ്ടാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Share This Article