കുട്ടികളെ ഓൺലൈനിലൂടെ ലൈംഗിക ചൂഷണം നടത്തി; ഇന്ത്യൻ വിദ്യാർഥിക്ക് ബ്രിട്ടനിൽ 30 വർഷം തടവ്

insight kerala

ബ്രിട്ടനിൽ കുട്ടികളെ ഓൺലൈനിലൂടെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ഇന്ത്യൻ വിദ്യാർഥിക്ക് 30 വർഷം തടവ്. 27കാരനായ ബിലാൽ കാസിക്കാണ് വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. എട്ടുവർഷത്തെ നിരീക്ഷണ കാലാവധിയും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. 70 പെൺകുട്ടികൾ ഇരകളായതായി കണ്ടെത്തി

സോഷ്യൽ മീഡിയയിലും ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും കൗമാരക്കാരനായി വ്യാജവേഷം ധരിച്ചാണ് ഇയാൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിശ്വാസം നേടിയെടുത്ത ശേഷം അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് കൂടുതൽ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളിൽ നിന്ന് നൂറുകണക്കിന് അശ്ലീല ചിത്രങ്ങളും വീഡിയോകളും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ 180 കുട്ടികൾ ഇരകളായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതിൽ 11നും 17നും ഇടയിൽ പ്രായമുള്ള 70 പെൺകുട്ടികളെ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.

ഒരു പെൺകുട്ടിയുടെ അമ്മ ഫോൺ സന്ദേശങ്ങൾ കണ്ടതോടെ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തുവന്നത്. 2021 നവംബറിലായിരുന്നു ആദ്യ പരാതി. പിന്നീട് രാജ്യം വിട്ട ബിലാൽ കാസിയെ 2023 ജൂലൈയിൽ ബ്രിട്ടനിലേക്ക് തിരിച്ചെത്തിയപ്പോൾ ഹീത്രൂ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട 37 കുറ്റങ്ങളും ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു. നേരത്തെയും ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന ഇയാൾക്കെതിരെ പ്രത്യേക നിയന്ത്രണ ഉത്തരവും നിലവിലുണ്ടായിരുന്നു.

കുട്ടികളുടെ വിശ്വാസം നേടിയെടുത്ത് അവരെ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാളുടെ പ്രവർത്തനം അതീവ ക്രൂരമായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രോസിക്യൂഷൻ വിഭാഗം വ്യക്തമാക്കി. ക

Share This Article