ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു; റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ നിർദ്ദേശം നൽകി

insight kerala

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി
എസ് ശ്രീജിത്തിന് നിർദ്ദേശം നൽകി.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല.

എന്നാൽ
ഏതെങ്കിലും ഓപ്പറേഷൻ്റെ ഭാഗമായി ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നതല്ല എന്ന വിശദീകരണവുമായി കോസ്റ്റുഗാർഡ് രംഗത്തെത്തി.
അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണ്.
റഡാർ സംവിധാനത്തിൽ അല്ല ഹെലികോപ്റ്റർ സഞ്ചരിച്ചത് എന്നും
പൂർണമായി ഗ്ലാസ് കൊണ്ട് മറച്ച ഹെലികോപ്റ്റർ മുമ്പിലുള്ള കാഴ്ചകൾ കണ്ട് മാത്രമാണ് സഞ്ചരിക്കുന്നത് എന്നുമാണ് വിശദീകരണം

Share This Article