8 വയസുകാരൻ മരിച്ച വീട്ടിനുള്ളിൽ ഇതുവരെ കണ്ടെത്തിയത് 5 പാമ്പുകളെ

insight kerala

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ വീടിനുള്ളിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തി. ഇന്നലെ മാത്രം കണ്ടെത്തിയത് രണ്ടു പാമ്പുകളെയാണ്. അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ഇന്നലെ അർദ്ധരാത്രി പരിശോധനയ്ക്കിടെയാണ്. പ്രദേശത്ത് വനം വകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തുന്നു. ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സർപ്പ ടീം കോടാലിയിലെ വീട്ടിൽ എത്തി. ബാത്ത് റൂമിന്റെ തറ പൊളിച്ച് പരിശോധന നടത്തുന്നു. ഇതുവരെ ഈ വീട്ടിൽ നിന്ന് ലഭിച്ചത് 5 പാമ്പുകളെയാണ്. കൂടുതൽ പാമ്പുകൾ ഉണ്ടാക്കാമെന്നാണ് സംശയം.

Share This Article