‘ഇന്ത്യയുടെ നാരിശക്തി പ്രകടമാക്കുന്നതാണ് വനിതാ ബിൽ’ ; പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

AnilKumar BalaKrishnan

വനിത സംവരണം ഇന്ത്യയുടെ നാരിശക്തി പ്രകടമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന കാര്യം ദൃഢനിശ്ചയത്തിലൂടെ നടപ്പാക്കുകയാണ്. 2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം പൂർണ്ണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ മാസം 16 മുതൽ ചേരുന്ന മൂന്ന് ദിവസത്തെ പാർലമെൻറ് സമ്മേളനത്തിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച് പാസാക്കും. അതിനു മുൻപായാണ്, ബില്ലിന്റെ പ്രാധാന്യവും, വനിത സംവരണം ഇന്ത്യയുടെ നാരിശക്തി പ്രകടമാക്കുന്നതെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തെ ഇന്ത്യയിലുടനീളമുള്ള സ്ത്രീകൾ അഭിനന്ദിക്കുന്നു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന കാര്യം
ദൃഢനിശ്ചയത്തിലൂടെ നടപ്പാക്കുകയാണ്.
2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം പൂർണ്ണമായി നടപ്പാക്കുമെന്നും, ഇതിലൂടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തുറ്റതാകുമെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി. വനിത സംവരണ ബിൽ ഈ നൂറ്റാണ്ടിലെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും, ഇതിലൂടെ ഇന്ത്യ പുതിയ ചരിത്രം രചിക്കുകയാണെന്നും
നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. പാർലമെൻറ്ൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്ക് പ്രധാനമന്ത്രി നേരത്തെ കത്തയച്ചിരുന്നു.

Share This Article