കനത്ത ചൂട് തുടരുന്നു; ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി വരെ താപനില ഉയർന്നേക്കും

AnilKumar BalaKrishnan

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പാണ് ഉള്ളത്. ഇവിടങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ഏറ്റവും അധികം ചൂട് അനുഭവപ്പെടുക പാലക്കാടാണ്.
ഇന്ന് താപനില 40 ന് അടുത്ത് രേഖപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയ 40 ഡിഗ്രി ചൂടാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനില. പാലക്കാടിന് പുറമെ കണ്ണൂർ, കൊല്ലം ജിലകളിലും നാല്പത് ഡിഗ്രിക്ക് അടുത്ത് ചൂട് ഉയർന്നിരുന്നു.
കൊല്ലത്ത് ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണ മെന്നാണ് നിർദ്ദേശം. നിർജലീകരണം തടയാനും നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശമേൽക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Share This Article