പാലക്കാട് മേപ്പറമ്പിൽ അർധരാത്രി വീട് കയറി ഒരു സംഘം കുടുംബത്തെ മർദിച്ചതായി പരാതി

AnilKumar BalaKrishnan

പാലക്കാട് മേപ്പറമ്പിൽ അർധരാത്രി വീട് കയറി ഒരു സംഘം കുടുംബത്തെ മർദിച്ചതായി പരാതി.. ക്ഷേത്ര ഉൽസവത്തെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് വിവരം.. വാര്യംപറമ്പ് സ്വദേശി വിനോദിനും കുടുംബത്തിനും ആണ് മർദ്ദനമേറ്റത്.. ബിജെപി പിരായിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് വിനോദ്. പരുക്കേറ്റ 5 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖത്ത് പരുക്കേറ്റ സ്ത്രീ ഉൾപ്പെടെ ചികിത്സയിൽ തുടരുന്നുണ്ട്. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്ന് കുടുംബം ആരോപിച്ചു.. പൊലീസ് നടപടി എടുക്കുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.. അതേസമയം പരാജയഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും
ഇതിന് മറുപടി നൽകുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു. ആക്രമണത്തിൽ പങ്കില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുള്ള സംഘർഷത്തിൽ പാർട്ടിയുടെ പേര് വലിച്ചിഴക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം..

Share This Article