സംസ്ഥാനത്ത് വേനൽ ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം സർവ്വ കാല റെക്കോഡിലേക്ക് എത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി, വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയി ഉയർന്നു. 6000 ന് മുകളിലേക്കെത്തിയാൽ വലിയ പതിസന്ധിയാകുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. ഇന്നലെ മാത്രം ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ നിരക്കാണ് ഇത്. ചൂട് കൂട്ടിയ സാഹചര്യത്തിൽ AC, കൂളർ ഫാൻ തുടങ്ങിയ ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടാൻ കാരണമായത്. പ്രതിസന്ധി ഒഴിവാക്കാൻ വൈകുന്നേരം 6 മുതൽ 11 വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കൾ തയ്യാറാവണമെന്ന് ബോർഡ് അദ്യർത്ഥിച്ചു.
