“മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റം”; മുഖ്യമന്ത്രി

AnilKumar BalaKrishnan

ക്യാമ്പസുകളിലെ വർധിച്ചുവരുന്ന ജാതീയ വിവേചനങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്. കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്. പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അംബേദ്കർ ജയന്തി ദിനത്തിൽ ഫേസ് ബുക്കിൽ കുറിച്ച കുറിപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയെ അപലപിച്ച അദ്ദേഹം, ക്യാമ്പസുകളിലെ വിവേചനം അവസാനിപ്പിക്കാൻ ‘രോഹിത് വെമുല ആക്റ്റ്’ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

Share This Article