പത്തനംതിട്ട : പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്നും 50 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പ്രതികളെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും പിടികൂടി. അന്തർ സംസ്ഥാന മോഷണ സംഘത്തിൽ പെട്ട ഗണേഷ്, ഇസക്കി എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം 29 നാണ് വീടിൻ്റെ വാതിൽ തകർത്ത് മോഷണം നടന്നത്.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്ന സമയം ഇവർ സഞ്ചരിച്ചിരുന്നത് വ്യാജ നമ്പറുകൾ ഉള്ള വാഹനത്തിലായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പ്രവാസിയുടെ വീട്ടിലെ സ്വർണ്ണാഭരണ മോഷണം; പ്രതികളെ പിടികൂടി
