കേരള വിസിയുടെ ചേംബറിലെ അതിക്രമം; നടപടിയെടുക്കാൻ പോലീസ് മേധാവിക്ക് രജിസ്ട്രാരുടെ കത്ത്

insight kerala

തിരുവനന്തപുരം: ‘കേരള’ വിസിയുടെ ചേമ്പറിൽ അതിക്രമിച്ചു  കടക്കുകയും ജീവനക്കാരെ മുറിക്കുള്ളിൽ പൂട്ടിയിട്ട്
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും
വിസിയുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന മെമെന്റോകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾക്ക് കേട് വരുത്തുകയും ചെയ്ത വിദ്യാർത്ഥികൾക്കും ഇവർക്ക് വിസി യുടെ ചേമ്പറിൽ അതിക്രമിച്ചു കടക്കാൻ സൗകര്യം ഒരുക്കി കൊടുത്ത സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളായ ജി. മുരളീധരൻ പിള്ള, ഡോ. എൻ.പ്രമോദ് എന്നിവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  വിസി ഡോ: മോഹനൻ കുന്നുമ്മേലിന്റെ നിർദ്ദേശാനുസരണം രജിസ്ട്രാർ ഡിജിപിക്കും, ജില്ലാ പോലീസ് കമ്മീഷണർ എസ്.എച്ച്.ഒ എന്നിവർക്കും പരാതി നൽകി.

   അക്രമം നടത്താൻ വിദ്യാർത്ഥികളുമായി ഒത്തുകളിച്ച് അവർക്ക് സഹായകരമായി പ്രവർത്തിച്ചതായി ചൂണ്ടിക്കാട്ടിയാണ് സർവ്വകലാശാല സിൻഡിക്കേറ്റ്  അംഗങ്ങൾക്കെതിരെ നിയമപ്രകാരം കേസെടുക്കണമെന്ന് പോലീസിന് നൽകിയ കത്തിൽ പറയുന്നു

വിസി യുടെ ഓഫീസിനുള്ളിൽ കടക്കുവാൻ ശ്രമിച്ച സമരക്കാരായ വിദ്യാർത്ഥികളെ തടഞ്ഞ സുരക്ഷാ ജീവനക്കാരോട്  സിണ്ടിക്കേറ്റ് അംഗങ്ങൾ ഡ്യൂട്ടി സ്ഥലത്തു നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടതായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിദ്യാർത്ഥികൾ വിസി യുടെ ഓഫീസിൽ കയറി മുദ്രാവാക്യം വിളിക്കുന്നതിന്റെയും,
  സിൻഡിക്കേറ്റ് അംഗം മുരളീധരൻ പിള്ള വിസി യുടെ ഓഫീസിനു മുന്നിൽ നിന്ന് ആക്രോശിക്കുന്നതിന്റെയും വിസി യുടെ പ്രൈവറ്റ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിപുലഭ്യം പറയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പരാതിയോടൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒരുപറ്റം SFI വിദ്യാർത്ഥികളാണ് ഓഫീസിനുള്ളിൽ അതിക്രമിച്ചു കടന്നത്.വിസി ഓഫീസിൽ ഉണ്ടായിരുന്നില്ല.

നിലവിലെ യൂണിവേഴ്സിറ്റി യൂണിയന് യുവജനോത്സവം നടത്താൻ ബഡ്ജറ്റ് വിഹിതമായ 50 ലക്ഷം രൂപ ഉടനടി അനുവദിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ്  വിദ്യാർത്ഥികൾ സമരം സംഘടിപ്പിച്ചത്. നിലവിലെ യൂണിയൻ കഴിഞ്ഞ ഏപ്രിലിൽ യുവജനോത്സവം സംഘടിപ്പിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞു വരുന്ന പുതിയ യൂണിയൻ ഭാരവാഹികളാണ് അടുത്ത യുവജനോത്സവം സംഘടിപ്പിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ്
വിസി.

യുവജനോത്സവത്തിന്റെ മറവിൽ
സർവകലാശാല അനുവദിക്കുന്ന ബഡ്ജറ്റ് വിഹിതത്തിന്റെ ഇരട്ടി തുക  ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ സഹകരണത്തോടെ  യൂണിവേഴ്സിറ്റി യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് വ്യാപകമായി സംഭാവന ഇനത്തിൽ സമാഹരിക്കുന്നതായുംയുവജനോത്സവം നടത്താൻ തിടുക്കം കൂട്ടുന്നതിനു പിന്നിൽ സാമ്പത്തികനേട്ടം മുഖ്യമാണെന്നും ആക്ഷേപമുണ്ട്.

വിദ്യാർഥി അതിക്രമത്തിന് ഒത്താശ ചെയ്തതിന്റെ പേരിൽ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ കേസ്  രജിസ്റ്റർ ചെയ്യാൻ  ആവശ്യപ്പെട്ട് സർവ്വകലാശാല രജിസ്ട്രാർ പോലീസിന്
പരാതി നൽകുന്നത് ആദ്യമായാണ്.

Share This Article