സർക്കാരിനെതിരെ സമരത്തിന് ഒരുങ്ങി എയ്ഡഡ് സ്കൂൾ അധ്യാപകർ

insight kerala

ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് എയ്ഡഡ് സ്കൂൾ അധ്യാപകർ. സെക്രട്ടറിയേറ്റിലേയ്ക്ക് അധ്യാപകർ ഇന്ന് മാർച്ചും ധർണയും നടത്തും.
കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, ശിവഗിരി മഠം സ്കൂൾ കോർപറേറ്റ് മാനേജർ, MES സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ എൻഎസ്എസ് മാനേജ്മെന്റിനോട് സ്വീകരിച്ച നിലപാട് എല്ലാം മാനേജ്മെന്റുകൾക്കും ബാധകമാകണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകുകയാണ് സർക്കാർ.

Share This Article