രാമന്‍പിള്ളയുടെ ജൂനിയറായിരുന്ന അഭിഭാഷക; ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍; മമ്മൂട്ടിയുടെ നായിക; പ്രണവുമായി ഹോട്ട് രംഗങ്ങള്‍; ഇപ്പോള്‍ ബ്ലാക്ക്‌മെയില്‍ കേസില്‍ പിടയില്‍; നടി അതുല്യാ ചന്ദ്രൻ നിയമം പഠിച്ച ക്രിമിനലോ?

insight kerala

കെ വി നിരഞ്ജന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിനുശേഷമുള്ള ഒരു നീണ്ട ഇടവേളക്കുശേഷം, വീണ്ടും മലയാള സിനിമാ ലോകത്ത് വീണ്ടും ഒരു ക്രമിനില്‍കേസ് ചര്‍ച്ചയാവുകയാണ്.
കൊച്ചിയില്‍ യുവഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ മലയാള ചലച്ചിത്ര താരങ്ങളായ അതുല്യ ചന്ദ്രയും ബിബിന്‍ പെരുമ്പിള്ളിയും അറസ്റ്റിലായിരിക്കയാണ്. ഇതില്‍ ബിബില്‍ പെരുമ്പള്ളി ചെറിയ വേഷങ്ങള്‍ ചെയയുന്ന നടനാണ്. എന്നാല്‍ അതുല്യ ചന്ദ്ര പിടിയിലായത് സിനിമാ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

നടി അതുല്യ ചന്ദ്ര, തനിക്ക് മുന്‍പരിചയമുള്ള ജോണ്‍സന്‍ എന്ന ദന്ത ഡോക്ടറെ അമ്മയുടെ സഹോദരിക്ക് സുഖമില്ല എന്ന് വിശ്വസിപ്പിച്ചാണ് കൊച്ചി പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്‌ളാറ്റിലെത്തിയ ഡോക്ടറെ കസേരയില്‍ കെട്ടിയിട്ട് പ്രതികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. ഡോക്ടറുടെ വാരിയെല്ലുകള്‍ക്ക് പരിക്കേല്‍പ്പിച്ച സംഘം, അദ്ദേഹം അതുല്യയുടെ ബന്ധുവിന് മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവും ഉന്നയിച്ചു. ഡോക്ടറുടെ പക്കല്‍ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍പോഡ് എന്നിവ സംഘം കവര്‍ന്നു. തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ 6 കോടി രൂപ ആവശ്യപ്പെടുകയും, വഴങ്ങാത്തതിനെ തുടര്‍ന്ന് സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹണിട്രാപ്പ് സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഡോ ജോണ്‍സന്‍ ഇതിന് വഴങ്ങാതെ പൊലീസില്‍ പരാതി നല്‍കയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇപ്പോഴിതാ യുവതിയുടെ പരാതിയില്‍ ഈ ഡോക്ടര്‍ക്കെതിരെയും റേപ്പ് കേസ് വന്നിരിക്കയാണ്. ഇതിന്റെയെല്ലാം മാസ്റ്റര്‍ ബ്രയിനായി പ്രവര്‍ത്തിച്ച നടി അതുല്യ ചന്ദ്രനെ നിയമം പഠിച്ച, വക്കീല്‍ പണിയെടുത്ത വ്യക്തിയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.

നിയമം പഠിച്ച ലേഡി ക്രിമിനല്‍?

1996 ഒക്ടോബര്‍ 3-ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് അതുല്യ ചന്ദ്ര ജനിച്ചത്. നൈനിറ്റാളിലെ സെന്റ് മേരീസ് കോണ്‍വെന്റ് കോളേജില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോയില്‍ നിന്ന് ബി.എ. എല്‍എല്‍.ബി (ഓണേഴ്‌സ്) ബിരുദം നേടി.
പഠനത്തിന് ശേഷം കേരള ഹൈക്കോടതിയിലെ പ്രമുഖ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയുടെ ജൂനിയറായി അവര്‍ ലീഗല്‍ പ്രാക്ടീസ് നടത്തിയിരുന്നു.

നിയമരംഗത്ത് നിന്ന് മോഡലിങ്ങിലേക്കും തുടര്‍ന്ന് ചലച്ചിത്ര മേഖലയിലേക്കും എത്തിയ അതുല്യ മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്:
ആദ്യമായി അഭിനയിച്ചത് ‘മത്തു വദലര’ എന്ന ജനപ്രിയ തെലുങ്ക് ചിത്രത്തിലാണെങ്കിലും, ആദ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ടത് മമ്മൂട്ടി നായകനായ മലയാള ചിത്രം ‘ഗാനഗന്ധര്‍വന്‍’ (2019) ആയിരുന്നു. ഇതിലെ സാന്‍ഡ്ര സാംസണ്‍ എന്ന വില്ലന്‍ ഷേഡുള്ള കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ജിസ് ജോയ് സംവിധാനം ചെയ്ത ഇന്നലെ വരെ (2022), ദിലീഷ് പോത്തന്‍ പ്രധാന വേഷത്തിലെത്തിയ ഒ. ബേബി (2023 മെറിന്‍ എന്ന കഥാപാത്രം), പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഡീയസ് ഈറ എന്നിവയില്‍ അഭിനയിച്ചു. ഡീയസ് ഈറയില്‍ പ്രണവിനൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. യോഗി ബാബുവിനൊപ്പം ട്രിപ്പ് ( 2021), സന്താനം നായകനായ ഗുലു ഗുലു 2022), കൂടാതെ മൂന്നാം കണ്‍, ഉയിര്‍ (2026) എന്നീ സിനിമകളും ഇവര്‍ വേഷമിട്ടു.

സിനിമകളിലെ അഭിനയ സ്വാതന്ത്ര്യത്തെക്കുറിച്ചും കൃത്യമായ നിലപാടുകള്‍ തുറന്നുപറഞ്ഞതിലൂടെയും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഡീയസ് ഈറ’ എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍, അത് കഥയ്ക്ക് അനുയോജ്യമായത് കൊണ്ടാണ് ചെയ്തതെന്ന് അവര്‍ പ്രതികരിച്ചിരുന്നു. കൂടാതെ ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായപ്പോള്‍, ‘പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് അണിയേണ്ട ഒന്നല്ല’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതും വലിയ വാര്‍ത്തയായിരുന്നു.

Share This Article