തിരുവനന്തപുരം വിടാനൊരുങ്ങി ആര്യ രാജേന്ദ്രന്‍; കോഴിക്കോട്ടേക്ക് ചേക്കേറുന്നു

insight kerala

മുന്‍മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം വിടുന്നു. തലസ്ഥാനത്ത് നിന്ന് കോഴിക്കോടേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാനുള്ള ആര്യയുടെ അപേക്ഷ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന സെന്‍ററിന് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗമാണ് ആര്യയുടെ അപേക്ഷ അംഗീകരിച്ച് സംസ്ഥാന സെന്‍ററിന് നല്‍കിയത്. കോഴിക്കോട്ടേക്ക് മാറാനുള്ള ആര്യയുടെ തീരുമാനം സംസ്ഥാന കമ്മിറ്റിയാണ് അംഗീകരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തന കേന്ദ്രം മാറ്റാനുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയത്.

Share This Article