തിരുവനന്തപുരം: പ്രമുഖ വ്യവസായി ഡോ.സി ജെ റോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. സി ജെ റോയ് തനിക്ക് ഒരു സുഹൃത്തിലും അപ്പുറത്തായിരുന്നു; മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് വിശ്വസിക്കാനാകാത്ത വേദന എന്നും മോഹൻലാൽ അനുശോചിച്ചു. എന്നും എൻ്റെ ഓർമ്മകളിൽ ജീവിക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു; മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മോഹൻലാൽ നായകനായ നിരവധി സിനിമകളുടെ സഹനിർമ്മാതാവ് കൂടിയായിരുന്നു സി ജെ റോയ്
