കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം 10 സീറ്റുകൾ വേണമെന്ന ആവശ്യം ശക്തമാക്കുകയാണ്. സീറ്റുകൾ വെച്ചു മാറുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായം ഉയരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ 10 സീറ്റുകളും ഇക്കുറിയും വേണമെന്ന നിർബന്ധത്തിലാണ് കേരള കോൺഗ്രസ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ , ഇടുക്കി ഉൾപ്പെടെയുള്ള സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കോട്ടയത്തും ഇടുക്കിയിലും ജയസാധ്യതയുള്ള സീറ്റുകൾ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. അതേസമയം ഏറ്റുമാനൂരും പൂഞ്ഞാറും വെച്ചു മാറിയണം എന്ന ചർച്ച കോൺഗ്രസ് ശക്തമായി മുന്നോട്ടുവയ്ക്കുന്നു. കോൺഗ്രസിന്റെ ജില്ലാ ഘടകങ്ങളിൽ നിന്നാണ് ഇത്തരം ആവശ്യം ഉയരുന്നത്. ഇന്ന് നടക്കുന്ന ഉന്നത അധികാര സമിതി യോഗത്തിൽ ഈ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
