സ്വന്തം മണ്ണിൽ സഞ്ജു ഇറങ്ങുമോ? ആകാംക്ഷയോടെ ആരാധകർ

insight kerala

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റിന്റെ ആവേശം. ലോകകപ്പിൽ ഇന്ത്യയും ന്യൂസീലൻഡും ഇന്ന് രാത്രി 7-ന് ഇവിടെ ഏറ്റുമുട്ടും. സഞ്ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മത്സരമെത്തുന്നത്. വൈകീട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. ലോകകപ്പിനു മുൻപുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്.

ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാർക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്സിയും മറ്റും വിൽപ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.

Share This Article