വയനാട് ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായ ശ്രുതി സുരേഷിൻ്റെ ജീവിതത്തിലെ പുത്തൻ അധ്യായത്തിന് ഇന്ന് തുടക്കമാകും. സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വന്ന ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി . വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ജൂലൈയിൽ വയനാട്ടിൽ വച്ച് നടന്നിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മുൻ മന്ത്രി കെ രാജനടക്കമുള്ളവരും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയിരുന്നു.
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ ശ്രുതിക്ക് നഷ്ടമായിരുന്നു. പിന്നീട് വിവാഹം നിശ്ചയിച്ചിരുന്ന ജെന്സന് വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സങ്കടങ്ങളെയെല്ലാം അതിജീവിച്ചാണ് ശ്രുതി ഇപ്പോള്‍ പുതുജീവിതത്തിലേക്ക് കടന്നിരിക്കുന്നത്.
