വീണ്ടും ഷിഗെല്ല ; മലപ്പുറത്ത് മൂന്നുപേർക്ക് സ്ഥിരീകരിച്ചു

insight kerala


മലപ്പുറത്ത് ഷിഗെല്ല രോഗം . നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. 23ഓളം പേർക്ക് വയറിളക്കം ഛർദി വയറുവേദന എന്നിവയുണ്ട്. ഇവരുടെ വീടുകളിൽ ക്ലോറിനേഷൻ നടത്തി.

Share This Article