തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും. നിലവിൽ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ഇടപ്പഴിഞ്ഞിയില്‍ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പിണറായിയുടെ പുതിയ വാടക വീട്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള മതിലിനേക്കാള്‍ അല്പം ഉയരം കൂട്ടിയിട്ടുണ്ട്. സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തുകയാണ് പുതിയ വാടകവീടിന്‍റെ മറ്റൊരു ലക്ഷ്യം. കന്‍റോണ്‍മെന്‍റ് ഹൗസ് സജ്ജമായാലും ഓഫീസ് മാത്രമാവും അവിടെ പ്രവര്‍ത്തിക്കുക. താമസം ഇനി മാറാന്‍ പോകുന്ന ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ തന്നെയാവും. പുതിയ വീട്ടിലേ അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ഉടന്‍ താമസം മാറും.
അടുത്തിടെ ഉണ്ടായ തീപിടുത്തത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടുത്തം ഉണ്ടായത്. തീപ്പിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ വേഗത്തില്‍ തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്ന അറിയിപ്പോടെ സന്ദര്‍ശന വീഡിയോ മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു

