ഷിഗെല്ലാ രോഗം വ്യാപിക്കുന്നു; മലപ്പുറത്ത് 7; കോഴിക്കോട് 3

insight kerala

മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല .114 പേർക്ക് രോഗ ലക്ഷണം. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഏലംകുളം കോരക്കുത്ത് നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ചവരാണ് രോഗബാധിതർ. ഇവിടെ നിന്നും ഭക്ഷണം കഴിച 114 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തി. ഇതോടെ മലപ്പുറത്ത് ഷിഗെല്ല ബാധിതർ 7 ആയി ഉയർന്നു.

കോഴിക്കോട് വടകരയിൽ
വയറിളക്കവും ഛർദ്ദിയും പനിയും ബാധിച്ച് ചികിത്സ തേടിയ വിദ്യാർത്ഥികളിൽ മൂന്ന് പേർക്ക് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കി നഗരസഭയും ആരോഗ്യ വിഭാഗവും. വടകര മേപ്പയിൽ എസ് ബി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരസഭയിൽ അവലോകന യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
​കെ.കെ. രമ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അധികൃതർ അറിയിച്ചു.
സ്കൂളിലെയും സമീപപ്രദേശങ്ങളിലെ വീടുകളിലെയും കിണറുകളും കുടിവെള്ള സ്രോതസ്സുകളും പൂർണ്ണമായും ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.
​സ്കൂൾ കിണറിന് സമീപമുള്ള കുളത്തിൽ നിന്ന് ബാക്ടീരിയ സമ്പർക്കമുണ്ടായോ എന്ന് സംശയമുള്ളതിനാൽടാങ്കിലെ വെള്ളത്തിന്റെ സാമ്പിളുകൾ കോഴിക്കോട്ടെ റീജിയണൽ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Share This Article