ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്കെന്ന് സൂചന

insight kerala

തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്കെന്ന് സൂചന . കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും എന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ അടുത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നീക്കം നടത്തുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്തെന്നത് നിരാക്ഷിക്കുകയാണ് ഇപ്പോൾ രാഷ്ട്രീയ കേരളം.

എന്തായാലും ഈ നിർണായക തീരുമാനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടന്നേക്കും എന്നാണ് വിവരം . പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി.

അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article