26/11 മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയ്ക്ക് രേഖകൾ കൈമാറാൻ എൻഐഎയ്ക്ക് രണ്ടാഴ്ച സമയം

insight kerala

ന്യൂഡൽഹി: 2008ലെ 26/11 മുംബൈ ഭീകരാക്രമണക്കേസിൽ പ്രതിയായ തഹാവൂർ ഹുസൈൻ റാണയ്ക്ക് അന്വേഷണ ഏജൻസി സമർപ്പിച്ച ചില രേഖകൾ കൈമാറാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) രണ്ടാഴ്ച സമയം അനുവദിച്ച് പ്രത്യേക കോടതി.

കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചെങ്കിലും വിചാരണയ്ക്കായി ആശ്രയിക്കാത്ത രേഖകളുടെ പട്ടിക ലഭ്യമാക്കണമെന്ന റാണയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. എൻഐഎ ജഡ്ജി പ്രശാന്ത് ശർമയാണ് രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. കേസിൽ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദം പുരോഗമിക്കുകയാണ്. ചില രേഖകൾ തിങ്കളാഴ്ച തന്നെ കൈമാറി. കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ച അഭിഭാഷകൻ നിഷാന്ത് സിങ് വാദങ്ങൾക്കായി മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടർവാദം ഡിസംബർ 18ന് നടക്കും.

2025 ഏപ്രിലിൽ ഇന്ത്യയ്ക്ക് കൈമാറിയ റാണ നിലവിൽ തിഹാർ ജയിലിലാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് എയിംസിൽ പരിശോധനയും ആവശ്യമായ ചികിത്സയും ഉറപ്പാക്കാൻ നവംബർ 14ന് കോടതി നിർദേശിച്ചിരുന്നു. നിയമപഠനത്തിനായി ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ നൽകാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2008 നവംബർ 26ന് മുംബൈയിൽ പാക് ഭീകരൻ അജ്മൽ കസബും സംഘവും നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് റാണ വിചാരണ നേരിടുന്നത്.

Share This Article