പതിറ്റാണ്ടുകളോളം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു; മുറിയിലേക്ക് വിളിച്ചുവരുത്തിയും ലൈംഗികാതിക്രമം; മംഗളൂരുവില്‍ അറസ്റ്റിലായ 59കാരനായ വൈദികന്‍ ഫാ. സിപ്രിയന്‍ പിന്റോക്കെതിരെ കൂടുതല്‍ പരാതികള്‍

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

കെ വി നിരഞ്ജന്‍

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറ്‌സറ്റിലായ മംഗളൂരുവിലെ വൈദികനായ ഫാ. സിപ്രിയന്‍ പിന്റോക്കെതിരെ (59) കൂുടതല്‍ പരാതികള്‍ . മംഗളൂരു വലന്‍സിയയിലെ സെന്റ് വിന്‍സെന്റ് ഫെറര്‍ പള്ളിയിലെ വികാരിയായിരുന്നു ഫാ. സിപ്രിയന്‍ പിന്റോ. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റുമായി എത്തിയിരുന്ന 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും മറ്റ് നാല് ആണ്‍കുട്ടികളെയും പള്ളിമേടയിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2026 ഓഗസ്റ്റ് 14 മുതല്‍ പലതവണ പീഡനം നടന്നതായി പരാതപറയുന്നു. കുട്ടികളിലൊരാള്‍ മംഗളൂരു രൂപത ബിഷപ്പിന് എഴുതിയ കത്ത് പുറത്തായതോടെയാണ് സംഭവം വലിയ വിവാദമായത്. തുടര്‍ന്ന് രക്ഷിതാക്കളും ബാലാവകാശ സംഘടനകളും ഇടപെട്ടതോടെ ഒക്ടോബര്‍ 16-ന് പോക്‌സോ നിയമത്തിലെ 8, 10 വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുക്കുകയും വൈദികനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മംഗളൂരു സൗത്ത് പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന വൈദികന് ഒക്ടോബര്‍ അവസാനം മംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മംഗളൂരു പെര്‍മന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മറ്റൊരു ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ 2026 നവംബര്‍ 9-ന് ഇദ്ദേഹത്തിനെതിരെ പോലീസ് പുതിയൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ രൂപത ആഭ്യന്തര അന്വേഷണം നടത്തുകയും വൈദികനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. എങ്കിലും, പരാതി ലഭിച്ചിട്ടും പോലീസില്‍ വിവരമറിയിക്കാന്‍ സഭാ നേതൃത്വം വൈകിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പതിറ്റാണ്ടുകളായി ഇയാള്‍ കുട്ടികളെ ചൂഷണം ചെയ്യുകയാണെന്ന വിവരങ്ങള്‍ പുറത്തുവരികയാണ്.

കൂടുതല്‍ പരാതിക്കാര്‍ രംഗത്ത്

1988-ല്‍ വൈദികനായി അഭിഷിക്തനായ സിപ്രിയന്‍ പിന്റോ ഇതുവരെ എട്ട് വ്യത്യസ്ത പള്ളികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മംഗളൂരുവിലെ വലന്‍സിയ സെന്റ് വിന്‍സെന്റ് ഫെറര്‍ പള്ളിയില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. സെപ്റ്റംബര്‍ ആദ്യം വന്ന പ്രധാന ആഘോഷമായ മോന്തി ഫെസ്റ്റിവല്‍ ദിനത്തില്‍ ഇദ്ദേഹത്തിന്റെ അസാന്നിധ്യം വിശ്വാസികള്‍ക്കിടയില്‍ വലിയ സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ അതിനുമുമ്പ് തന്നെ, അതായത് ഓഗസ്റ്റ് അവസാനത്തോടെ ഇയാളെ സഭ ഭരണപരമായ അവധിയിലേക്ക് മാറ്റിയിരുന്നതായി വിവരങ്ങളുണ്ട്. തുടര്‍ന്ന് സെന്റ് വിന്‍സെന്റ് പള്ളിയിലെ അഞ്ച് ആണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ഒക്ടോബര്‍ 17-ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

പിന്നീട് നവംബര്‍ 9-ന് മംഗളൂരു പെര്‍മാന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മറ്റൊരു കുട്ടിയും പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് രണ്ടാമത്തെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. നിലവില്‍ പോക്സോനിയമപ്രകാരമാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇരകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ കേസിലെ ഏറ്റവും ഗൗരവകരമായ വശം, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വൈദികന്റെ അതിക്രമത്തിന് ഇരയായവര്‍ ഇപ്പോള്‍ പരസ്യമായി രംഗത്തുവരുന്നുണ്ട് എന്നതാണ്. മാധ്യമങ്ങളോട് സംസാരിച്ച ഇരകളായവര്‍ തങ്ങളുടെ ബാല്യകാല ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞു. സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, വീടുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ആദ്യമായി ചൂഷണത്തിന് ഇരയായതെന്ന് ഒരാള്‍ വെളിപ്പെടുത്തി. അന്ന് കുട്ടിയായിരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ കടുത്ത ഭയമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാറായപ്പോഴാണ് ഈ കൊടുംക്രൂരത പുറത്തുപറയാന്‍ താന്‍ തയ്യാറായതെന്ന് ഇയാള്‍ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 2004-ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രങ്ങളില്‍ പേര് പറയാതെ വാര്‍ത്തകള്‍ വന്നിരുന്നതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അന്ന് അതൊക്കെ മൂടിവെക്കപ്പെടുകയായിരുന്നു. കത്തോലിക്കാ സഭയ്ക്കും നേതൃത്വത്തിനും നേരെ ഉയരുന്ന ചോദ്യങ്ങള്‍ ഈ സംഭവത്തോടെ തീരദേശത്തെ കത്തോലിക്കാ സമൂഹം കടുത്ത ആശയക്കുഴപ്പത്തിലും ചര്‍ച്ചകളിലുമാണ്. പ്രതിയായ വൈദികനെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തുണ്ടെങ്കിലും, വലിയൊരു വിഭാഗം ജനങ്ങളും വിശ്വാസികളും സഭാ നേതൃത്വത്തിന്റെ മൗനത്തിനെതിരെയും അലംഭാവത്തിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.1988 മുതല്‍ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ച ഇയാളുടെ ചരിത്രവും പ്രവൃത്തികളും സഭാ നേതൃത്വത്തിന് അറിയാമായിരുന്നോ? ഇത്രയധികം കാലമായി ഇത്തരം ആക്ഷേപങ്ങളും സംശയങ്ങളും നിലനില്‍ക്കെ, ഇയാളെ പ്രധാനപ്പെട്ട ഇടവകകളില്‍ വീണ്ടും നിയമിക്കാന്‍ കാരണമെന്ത്? കൃത്യമായ സമയത്ത് കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ നിരവധി കുട്ടികളെ ഈ ദുരന്തത്തില്‍ നിന്നും രക്ഷിക്കാമായിരുന്നില്ലേ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഈ ചോദ്യത്തിന് സഭക്കും കൃത്യമായ മാറുപടിയില്ല

Share This Article