കോട്ടയം പാമ്പാടിയിൽ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത കേസിൽ 3 കൗമാരക്കാരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി സ്വദേശികളായ അൻസൽ മുഹമ്മദ് ( 18) , നിതിൻ നിഷാദ് (18) , ഷെബിൻ എബ്രഹാം (19) എന്നിവരാണ് അറസ്റ്റിൽ ആയത്.

വിദ്യാർത്ഥി പഠിച്ചിരുന്ന സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് പ്രതികൾ. മാതാപിതാക്കളെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു പ്രതികൾ സ്വർണം കവർന്നത്. ഭീഷണി തുടർന്നതോടെ കുട്ടി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതികളെ പിടികൂടിയത്.


