കൊച്ചി : ഇന്നലെ കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാക്കിയതിൽ കേസെടുത്ത് പൊലീസ്.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയുമാണ് കേസ്.
കൊച്ചിയിൽ നാട്ടുകാർക്കു നേരെ യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തകരുടെ അക്രമം നടന്നുവെന്നും പരാതിയുണ്ട്
വാഹനങ്ങൾ തടഞ്ഞ് റാലി നടത്തുന്നതിനിടെ വഴിയിൽ കുടുങ്ങിയ വാഹനങ്ങൾ ഹോൺ അടിച്ചതോടെ യൂത്ത് ലീഗുകാർ ഡ്രൈവറെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.
ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെയാണ് പതിനായിരകണക്കിന് പ്രവർത്തകർ ജ ജാഥ നടത്തിയത്. ജാഥയ്ക്ക് അനുമതിയുണ്ടായിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ ഉള്ള പൊലീസ് നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയാണ് സെൻട്രൽ പോലീസ് കേസെടുത്തത്.

