സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇന്ന് നടപടി പ്രഖ്യാപിക്കും; മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കും

insight kerala

തിരുവനന്തപുരം: എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. റിപ്പോര്‍ട്ടിലെ ഗുരുതര പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിലെ വിജിലന്‍സ് അന്വേഷണം നടത്താനാണ് മന്ത്രി എം ലിജുവിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഉടൻ ആഭ്യന്തര വകുപ്പിന് കത്തു നല്‍കിയേക്കും.

സാംബശിവ റാവു എക്‌സൈസ് കമ്മീഷണറായിരുന്ന കാലത്തെ ബാര്‍ ലൈസന്‍സ് നടപടികളും മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ബാര്‍ ലൈസന്‍സ് നടപടികളും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്നും മാറ്റുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടു മുമ്പാണ് സീറാം സാംബശിവ റാവു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. എക്‌സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയും, ബാര്‍ ഉടമയുമായുള്ള മന്ത്രി ലിജുവിന്റെ സൗഹൃദവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ട് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് മുതിരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article