IAS ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

insight kerala

തിരുവനന്തപുരം: IAS തലത്തിലെ കൂട്ടസ്തല മാറ്റത്തിന് പിന്നാലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സെക്രട്ടറിതലത്തിൽ ഉള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇഷ്ടാനുസരണം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു എന്ന വിമർശനവും ആരോപണവും ശക്തമാകുമ്പോഴാണ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്നത്. ഭരണ കൃത്യനിർവഹണത്തിൽ സർക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഏകോപനമില്ല എന്ന വിമർശനങ്ങൾ ശക്തമാണ്. പല കാര്യങ്ങളും ഉദ്യോഗസ്ഥർ ചെയ്യുന്നത് താൻ അറിഞ്ഞിട്ടില്ല എന്ന് എക്സൈസ് മന്ത്രി ആവർത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലും മന്ത്രി പറയുന്നതിനനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിച്ചില്ല എന്ന വിമർശനം ഉയർന്നിരുന്നു. മന്ത്രിമാർക്ക് അതൃപ്തിയുള്ള പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി എന്ന ആരോപണവും ഉയർന്നിട്ടുണ്ടായിരുന്നു. ജനറൽ ട്രാൻസ്ഫറിന് പിന്നാലെയാണ് ഇപ്പോൾ ഉദ്യോഗസ്ഥലത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

Share This Article