കൊച്ചിയിൽ സ്വകാര്യ ബസുകളിൽ പരിശോധന; മദ്യപിച്ച മൂന്ന് ഡ്രൈവർമാർക്കെതിരെ കേസ്

insight kerala

കൊച്ചിയിൽ സ്വകാര്യ ബസുകളിൽ പോലീസിന്റെ കർശന പരിശോധന. 128 ബസ്സുകളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച 3 ഡ്രൈവർമാർക്കെതിരെ കേസ് എടുത്തു. വിവിധ നിയമ ലംഘനങ്ങൾക്ക് 32 കേസുകൾ രജിസ്റ്റർ ചെയ്തിട്ട് ഉണ്ട്. നിയമലംഘനം കണ്ടെത്തിയ ബസുകൾ കസ്റ്റഡിയിലെടുത്തു.
കാക്കനാട് ബസ്സിടിച്ച് യുവതി  മരിച്ചതിന് പിന്നാലെയാണ് നടപടികൾ കർശനമാക്കിയത്. സ്വകാര്യ ബസുകളിലെ പി സി സി നടപടികൾ വേഗത്തിലാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി. ആളപായം ഉണ്ടാക്കുന്ന സംഭവങ്ങളിൽ കുറ്റകരമായ നരഹത്യ ചുമത്തുമെന്നും കമ്മീഷണർ പറഞ്ഞു.

Share This Article