ചാരിറ്റി ഫണ്ട് വകമാറ്റി ആഡംബര ജീവിതം; വൈദികന് ശുശ്രൂഷയിൽ നിന്ന് വിലക്ക്

insight kerala

കോട്ടയം : കാഞ്ഞിരപ്പള്ളി രൂപതയിലെ യുവവൈദികന് ശുശ്രൂഷാ വിലക്ക്. ഫാ. അജോ എന്ന പേരില്‍ അറിയപ്പെടുന്ന ഫാദർ വര്‍ഗീസ് പെഴുംകാട്ടിലിനെയാണ് രൂപത ശുശ്രൂഷകളിൽ നിന്ന് വിലക്കിയത്. വിദേശത്തുനിന്നും ചാരിറ്റിയുടെ പേരില്‍ പിരിച്ച തുക വകമാറ്റി എന്നതാണ് വൈദികന് എതിരെ ഉയർന്നിരിക്കുന്ന ആരോപണം. വാഗമണ്‍ മേഖലയില്‍ ബിനാമി പേരില്‍ റിസോര്‍ട്ടുകളും ആഡംബര വസ്തുക്കളും വാങ്ങിയതായും പരാതി ലഭിച്ചിരുന്നു. ഇതേതുടർന്ന്
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാദർ ജോസഫ് വെള്ളാമറ്റമാണ് യുവ വൈദികനെ ശുശ്രൂഷകളിൽ നിന്നും വിലക്കി ഉത്തരവിറക്കിയത്.

Share This Article