കേരളത്തിലെ പെട്രോളിലും അമിത എഥനോൾ? പമ്പുകളിൽ ഇന്ന് മിന്നൽ പരിശോധന

insight kerala

തിരുവനന്തപുരം: കേരളത്തിലെ പെട്രോളിലും അനുവദനീയമായ അളവിലും അധികം എഥനോൾ കലർത്തി വിൽക്കുന്നെന്ന പരാതിയെ തുടർന്ന് പമ്പുകളിൽ ഇന്ന് പരിശോധന നടക്കും. പെട്രോൾ പമ്പുകളിൽ വ്യാപക പരിശോധന നടത്താൻ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. കർണാടയ്ക്ക് പിന്നാലെയാണ് കേരളവും എഥനോൾ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചുള്ള പരിശോധനയാണ് നടക്കുക. ഏതൊക്കെ പമ്പുകളിലാണ് പരിശോധനയെന്ന് നേരത്തെ അറിയിക്കില്ല. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷൻ്റെ നേതൃത്വത്തിൽ ഒരു പമ്പിൽനിന്ന് ആറു ‌സാംപിൾ ശേഖരിക്കും. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും ഇതിൻ്റെ പരിശോധന നടക്കുക.

ഫൊറൻസിക് ലാബിന് പുറമെ എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും സാമ്പിൾ നൽകും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. അളവ് കൂടുതലുണ്ടെന്നു കണ്ടെത്തിയാൽ കർശനനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രതലത്തിലും വിഷയം ഉന്നയിക്കും. മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Excess ethanol in petrol in Kerala? Surprise inspections at fuel pumps today

Share This Article