തിരുവനന്തപുരം: ബാർ ലൈസൻസിൽ ഉത്തരവിറക്കി സർക്കാർ.. പുതിയ മദ്യനയം വരുന്നതുവരെ ലൈസൻസ് നൽകരുത് എന്ന് ഉത്തരവിൽ പറയുന്നു.. അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ.ജയശങ്കർ ആണ് ഉത്തരവിറക്കിയത്.. നിലവിൽ എക്സൈസ് കമ്മീഷണറുടെ ചുമതല ജയശങ്കറിനാണ്.
സർക്കാറിന്റെ ഉത്തരമില്ലാത്തതിനാൽ നിലവിലെ ചട്ടമനുസരിച്ച് ഉദ്യോഗസ്ഥർ ബാറുകൾക്ക് ലൈസൻസ് നൽകിയത് വിവാദമായിരുന്നു. സാംബശിവ റാവുവിൻ്റെ സ്ഥാന ചലനത്തിൻ്റെ കാരണവും ബാറുകൾക്ക് ഉദ്യോഗസ്ഥലത്തിൽ ലൈസൻസ് നൽകിയതായിരുന്നു. നിലവിലെ ചട്ട പ്രകാരം കമ്മീഷണർ തലത്തിൽ ലൈസൻസ് പുതുക്കി നൽകാനും പുതിയ അനുവദിക്കാനും നിയമം പ്രാബല്യമുണ്ട്. എന്നാൽ പുതിയ സർക്കാറിന്റെ മദ്യനയം വരുന്നതിനു മുൻപ് ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനമെടുത്തതാണ് വിവാദമായത്.
പുതിയ മദ്യനയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതന്ന് കഴിഞ്ഞദിവസം നികുതി വകുപ്പ് കർശന നിർദ്ദേശം നൽകിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കരുതെന്നാണ് നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.

