തിരുവനന്തപുരം: ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ 15 കാരി മരിച്ചു. അച്ഛനൊപ്പം സ്കൂട്ടർ യാത്ര ചെയ്യുകയായിരുന്നു. അച്ഛൻ അശോകൻ ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥി അന്നപൂർണേന്ദു ആണ് മരിച്ചത്. ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. എതിർവശത്തു നിന്നുവന്ന ബസ് ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് ബസ് കയറി.
