കെ വി നിരഞ്ജന്‍
ഈ 21-ാം നൂറ്റാണ്ടിലും ഒരു പെണ്‍കുട്ടിക്ക് ഒരു പുരുഷനോട് ഇഷ്ടം തോന്നണമെങ്കില്‍ അതിന്, മാതാപിതാക്കളുടെ സമ്മതം വേണോ? ബിഗ് ബോസ് മലയാളം സീസണ്‍ 8-ലെ ജനപ്രിയ മത്സരാര്‍ഥി നേഹാ ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യമാണിത്. നേഹയന്ന 21 വയസ് പ്രായമുള്ള സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീക്ക്, സഹമത്സരാര്‍ത്ഥിയായ താഷി രാജിനോട് തോന്നിയ പ്രണയവും, അതിനെത്തുടര്‍ന്ന് നേഹയെ ഷോയില്‍ നിന്ന് തിരികെ വിളിക്കാന്‍ മാതാപിതാക്കള്‍ എത്തിയതുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുന്നത്.
അതിന് കൂട്ടു നിന്ന ബിഗ്‌ബോസ് അവതാരകന്‍ മോഹന്‍ലാലും എയറിലാണ്. ലാലേട്ടനും അമ്മാവന്‍ വൈബ് പിടിക്കയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ബിഗ് ബോസ് ഹൗസിനുള്ളില്‍ വെച്ച് നേഹ ഫാത്തിമ തന്റെ സഹമത്സരാര്‍ത്ഥിയായ താഷിയോട് പ്രണയം തുറന്നുപറയുകയും, ഷോയ്ക്ക് ശേഷം മാതാപിതാക്കളുടെ സമ്മതത്തോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ സാധാരണയായി വരാറുള്ള ‘ഫാമിലി വീക്കിന്’ മുന്‍പ് തന്നെ നേഹയുടെ മാതാപിതാക്കള്‍ ഷോയില്‍ എത്തുകയായിരുന്നു. നേഹ മറ്റു മത്സരാര്‍ത്ഥികളാല്‍ വൈകാരികമായി ഉപയോഗിക്കപ്പെടുകയാണെന്നും ഗെയിമില്‍ ശ്രദ്ധിക്കാതെ പ്രണയത്തിന് പുറകെ പോവുകയാണെന്നും പറഞ്ഞ് മാതാപിതാക്കള്‍ മോഹന്‍ലാലിന്റെ മുന്നില്‍വെച്ച് അവളെ ശകാരിക്കയാണ്.
അവര്‍ വേദിയില്‍ വെച്ച് വിതുമ്പുകയും നേഹയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് അവതാരകനായ മോഹന്‍ലാലിനോട് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. മോഹന്‍ലാലും ഈ സാഹചര്യത്തില്‍ മാതാപിതാക്കളുടെ ഒപ്പം നില്‍ക്കുകയുണ്ടായി. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമാക്കിയത്.
നാം ജീവിക്കുന്നത് ഏത് നൂറ്റാണ്ടിലാണ്?
മലപ്പുറം കാരിയായ നേഹ, മലബാര്‍ സ്ലാങ്ങിലുള്ള സംഭാഷണം വഴിയാണ് ബിഗ് ബോസ് പ്രേക്ഷകരുടെ അരുമയായയത്. ഷോ തുടങ്ങിയതോടെ ഏറ്റവും ജനപ്രിയ താരമവും, വിജയിയാവാന്‍ ഏറ്റവും ഏറ്റവും സാധ്യതയുള്ളതാരമായും കണക്കാക്കപ്പെട്ടത് നേഹയാണ്. എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി വര്‍ക്ക് ചെയ്യുന്ന നേഹ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്. ഇങ്ങനെ സ്വന്തം കാലില്‍നില്‍ക്കുന്ന അവള്‍ക്ക് ഒരിഷ്ടം ഒരാളോട് തോന്നിപ്പോയതിന് ഈ ഭൂകമ്പം എന്തിനാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

നാം ജീവിക്കുന്നത് ഏത് നൂറ്റാണ്ടിലാണെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മാത്രമല്ല ബിഗ്‌ബോസുമായി കരാര്‍ ഉണ്ടാക്കിയത് വ്യക്തിയാണ്. അപ്പോള്‍ എങ്ങനെയാണ്, ഹോസ്റ്റലില്‍നിന്നൊക്കെ കൂട്ടിക്കൊണ്ടുപോവുന്നതുപോലെ മാതാപിതാക്കള്‍ വന്ന് ഒരു ഷോയില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുക എന്നതാണ് ചോദ്യം. ടാക്‌സിക്ക് പാരന്റിങ്ങിന്റെ ഇരയാണ് നേഹയും പലരും എഴുതുന്നു.
ഒരു റിയാലിറ്റി ഷോയില്‍ വെച്ച് പ്രണയം വെളിപ്പെടുത്തിയതിന്, മാതാപിതാക്കള്‍ വന്ന് ‘നീ ഞങ്ങളെ മറന്നോ?’, ‘മറ്റുള്ളവര്‍ നിന്നെ ഉപയോഗിക്കുകയാണ്’ എന്നിങ്ങനെ പറഞ്ഞ് വലിയ രീതിയില്‍ വൈകാരികമായി സമ്മര്‍ദ്ദം ചെലുത്തിയത്, ട്രോളന്മാര്‍ക്ക് ആയുധമായി. സീരിയലുകളെ വെല്ലുന്ന രീതിയിലുള്ള ഈ കുടുംബ നാടകത്തെ പലരും ട്രോളുകളിലൂടെ പരിഹസിക്കുന്നു.
മാത്രമല്ല ഇത്രയും ക്യാമറകള്‍ ഉണ്ടായിട്ടും അത്രയും മനുഷ്യര്‍ ഒപ്പം ഉണ്ടായിട്ടും അവര്‍ ആരെയും അറിയിക്കാതെയാണ് തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോവുന്നത്. നമുക്ക് പുറത്തുപോയിട്ടും ഇതേ ഇഷ്ടമുണ്ടാവുകയും, വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്താല്‍ നമുക്ക് ഒരുമിക്കാം എന്നാണ് നേഹ താഷിയോട് പറയുന്നത്. ആ പെണ്‍കുട്ടിയെയാണ് ഒരു എപ്പിസോഡില്‍ വന്ന് അവളുടെ മാതാപിതാക്കള്‍, മോശമാക്കി കാണിച്ചതെന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു കമന്റ് ഇങ്ങനെയാണ്-”പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരുമിക്കാനുള്ള സകല സ്വാതന്ത്ര്യം ഉണ്ടായിട്ടും വീട്ടുകാരുടെ അനുവാദത്തോടെ ഒരുമിക്കാം എന്ന് പറഞ്ഞ അവളെ ഒരിക്കലും ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നി.അവര്‍ ടോക്‌സിക് ആണെന്ന് തോന്നി..തങ്ങളുടെ അടുത്തേക്ക് തിരിച്ചു വരുമ്പോള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുന്ന അവസരത്തില്‍, അത്രയും ആളുകള്‍ കാണുന്ന ഷോയുടെ എപ്പിസോഡില്‍ വന്ന് ആ പെണ്‍കുട്ടിയോട് പെരുമാറിയത് കണ്ടപ്പോള്‍ ശരിക്കും അവളോട് സഹതാപം തോന്നി. എന്നിട്ട് നന്നായി കളിക്കണമത്രേ… എല്ലാ ഗെയിമിലും 100% കൊടുത്തു കളിക്കുന്ന പെണ്‍കുട്ടി അവളെ തകര്‍ത്തിട്ടാണ് അവര്‍ പോയിരിക്കുന്നത്… മക്കളെ മനസ്സിലാക്കുന്നതും , അവരെ വിശ്വസിക്കുന്നതും നല്ല മാതാപിതാക്കള്‍ക്ക് മാത്രം പറ്റുന്ന കാര്യമാണ്…”
പ്രണയവും വര്‍ഗീയമാവുന്നു!
അതേസമയം ചില യൂട്യൂബര്‍മാര്‍ ഈ വിഷയം കത്തിക്കുകയാണ്. ബിഗ് ബോസ് ഷോയുടെ തുടക്കത്തിലെ എപ്പിസോഡുകളില്‍ നേഹ തന്റെ മുന്‍പ് കഴിഞ്ഞുപോയ ഒരു പ്രണയത്തെക്കുറിച്ചും ബ്രേക്ക്അപ്പിനെക്കുറിച്ചുംസംസാരിച്ചിരുന്നു. ഇതിനെ ചില യൂട്യൂബ് ചാനലുകളും പ്രൊഫൈലുകളും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് നേഹയുടെ ‘വിവാഹവും വിവാഹമോചനവും കഴിഞ്ഞതാണ്’ എന്ന തരത്തില്‍ വ്യാജ തമ്പ് നെയിലുകളും നല്‍കി പ്രചരിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ അടുത്തകാലത്ത് എന്ത് കാര്യത്തിലും സംഭവിക്കുന്നതുപോലെ ഇതും മതപരമായി മാറി. നേഹ ഒരു മുസ്ലിം കുടുംബത്തില്‍ നിന്നുള്ള ആളായതുകൊണ്ടും താഷി ഹിന്ദുവായതുകൊണ്ടുമാണ് മാതാപിതാക്കള്‍ ഇത്രയും പെട്ടെന്ന് വന്ന് മകളെ തിരികെ കൊണ്ടുപോകാന്‍ നോക്കുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സന്തോഷ് രാജ് എന്ന യഥാര്‍ത്ഥപേരുള്ള താഷി രാജിന് 36 വയസ്സാണ് പ്രായം. ഷോയിലെ അവതാരകനായ മോഹന്‍ലാല്‍ ഹൗസിനുള്ളിലെ ഒരു പ്രത്യേക എപ്പിസോഡില്‍ വെച്ച് താഷിയെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരായ സന്തോഷ് രാജ് എന്ന് അഭിസംബോധന ചെയ്തും വാര്‍ത്തയായിരുന്നു. കൊല്ലം ജില്ലയാണ് താഷിയുടെ സ്വദേശം. രാജഗോപാല്‍ , മീര ദമ്പതികളുടെ മകനാണ്.
ഒരു ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റ് ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് താഷി. സാഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, കണ്ടെന്റ് സ്ട്രാറ്റജി എന്നീ മേഖലകളിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

:ബിഗ് ബോസ് സീസണ്‍ 8-ലേക്ക് ‘കോമണര്‍’ വിഭാഗത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി നടത്തിയ ‘അഗ്‌നിപരീക്ഷ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താഷി ആദ്യമായി ദൃശ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. 40 മത്സരാര്‍ത്ഥികളില്‍ നിന്ന് കഠിനമായ ടാസ്‌കുകളിലൂടെ മികച്ച 12 പേരില്‍ ഒരാളായി താഷി മാറിയിരുന്നു.പധാന ഷോയുടെ ലോഞ്ച് ദിവസം ഹൗസിലേക്ക് കയറാന്‍ സാധിച്ചില്ലെങ്കിലും, പിന്നീട് ഒരു വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയായി താഷി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചു. ആത്മവിശ്വാസത്തോടെയുള്ള സംസാരവും, തന്ത്രപരമായ ഗെയിം പ്ലാനുകളുമാണ് താഷിയെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.
ഷോയില്‍ വെച്ച് തന്നേക്കാള്‍ പ്രായം കുറഞ്ഞ നേഹ ഫാത്തിമയുമായി ഉണ്ടായ പ്രണയവിവാദവും, അതിനെത്തുടര്‍ന്ന് മോഹന്‍ലാലില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉണ്ടായ വിമര്‍ശനങ്ങളുമാണ് നിലവില്‍ താഷി രാജിനെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സജീവമാക്കി നിര്‍ത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ വന്നതോടെ താഷിക്ക് പുറത്ത് വലിയ രീതിയില്‍ ‘സിമ്പതി വോട്ട്’ കിട്ടാന്‍ ഇത് കാരണമാകുമെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നു.
പ

