ചേരാനല്ലൂർ ; 17കാരൻ്റ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

insight kerala

കൊച്ചി : ചേരാനല്ലൂർ അപകടത്തിൽ പതിനേഴുകാരൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും. സാമൂഹിക മാധ്യമങ്ങളിൽ 17കാരന്റെ വ്യക്തിഗത വിവരങ്ങൾ പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോട് ഹാജരാകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഡയറിയും ഹാജരാക്കണം. കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഹർജിയിൽ ​ഗുരുതര പിഴവുകൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് പിഴവുകൾ തിരുത്തി പുതിയ അപ്പീലാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. കേസിലെ പ്രതിയുടെ പേര് മാസ്ക് ചെയ്താണ് പുതിയ അപ്പീൽ ഫയൽ ചെയ്തത്.
നരഹത്യാ കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്ന് ജയ ബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വാദിച്ചു.

Share This Article