കൊല്ലത്ത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടെ ഉണ്ടായ
സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ.പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, രാജേഷ്, ദീപു കൃഷ്ണ, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ടിപ്പർ ഓട്ടോറിക്ഷ ഡ്രൈവർമാരും സ്വകാര്യ ബസിലെ ജീവനക്കാരുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളിയിൽ വെച്ച് നടന്ന ആരോഗ്യ സർവക .ലാശാല സൗത്ത് സോൺ കലോത്സവത്തിനിടെ DYFI പ്രവർത്തകർ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചത്. കലോത്സവത്തിൽ ജേതാക്കളായ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ബാനർ ഉയർത്തിയതോടെ വാക്കേറ്റം ഉണ്ടാവുകയും പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ എത്തി വിദ്യാർത്ഥികളെ ആക്രമിക്കുകയും ആയിരുന്നു. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ക്രൂരമർദ്ദനത്തിനിരയായ യൂണിയൻ ചെയർമാൻ ഉൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടാലറിയുന്ന 25 പേർക്കെതിരെ വധശ്രമത്തിനും പാരിപ്പള്ളി പൊലീസ് കേസ് എടുത്തിട്ടുണ്ട്. .
ആരോഗ്യശാസ്ത്ര സർവകലാശാല സൗത്ത് സോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ
