മൂന്നു ബാറുകൾക്ക് ലൈസൻസ് നൽകിയതിൽ വിജിലൻസ് അന്വേഷണം; എക്സൈസ് മന്ത്രി അന്വേഷണത്തിന് ശുപാർശ ചെയ്യും

insight kerala

തിരുവനന്തപുരം: ബാർലൈസൻസ് വിവാദത്തിൽ വിജിലൻസ് അന്വേഷണം. എക്സൈസ് വകുപ്പ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും .മൂവാറ്റുപുഴയിലെ ഹോട്ടൽ ബാർ ലൈസൻസിന് അപേക്ഷ കൊടുത്തത് ജൂൺ 23നാണ്. 24ന് അനുമതി നൽകി. ശര വേഗത്തിൽ അനുമതി നൽകിയതിൽ സംശയം. എറണാകുളത്തെ രണ്ടാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചത് നാല് ദിവസം കൊണ്ടാണ്. 25 നൽകിയ അപേക്ഷയിൽ അനുമതി നൽകിയത് 29 നാണ്.

കോട്ടയത്ത് അപേക്ഷ നൽകിയത് സെപ്റ്റംബർ 29 നായിരുന്നു. ഒക്ടോബർ മൂന്നിന് ലൈസൻസ് അനുവദിച്ചു. അനുമതി നൽകിയത് മന്ത്രിയുടെ അനുമതി ഇല്ലാതെയാണ്.

Share This Article