അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; പ്രതികൾക്ക് നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയാകും

insight kerala

പത്തനംതിട്ട : അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കടുത്ത നടപടികളുമായി പോലിസ് .
സ്‌റ്റേഷന് ഉള്ളിൽ അതിക്രമം നടത്തിയവർക്ക് നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് നേതാവും രാഹുൽ മാങ്കുട്ടത്തിലിൻ്റെ അനുയായിയുമായ ഫെന്നി നൈനാൻ ഉൾപ്പടെ ഉള്ളവരാണ് കേസിൽ പ്രതികളാവുക. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തേക്കും . സംഭവം അതീവ ഗൗരവമുള്ളതാണെന്നും പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും
കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചിരുന്നു. ഡിവൈഎസ്പി തല അന്വേഷണത്തിന് പത്തനംതിട്ട എസ്പി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിചേർക്കൽ ഉൾപ്പെടെ നടപടികളുമായി മുന്നോട്ടുപോകുന്നത്.

Share This Article