ഡൽഹി : സിപിഎമ്മും കോൺഗ്രസും തമ്മിൽ ഭരണ ശൈലിയിൽ മാറ്റമില്ലെന്നും,
അഴിമതി കേസിൽ പിണറായി വിജയനെ വിഡി സതീശൻ സർക്കാർ സംരക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കിഫ്ബി അഴിമതി പുറത്ത് വന്നിട്ടും കാര്യമായ നടപടി ഇല്ല.
പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധി പറഞ്ഞിട്ടാണ് എന്നാണ് പുറത്ത് വരുന്ന വിവരം. അഴിമതിക്കും , ഭൂമി ഇടപാടുകൾക്കുമാണ് കേരളത്തിലെ നേതാക്കൾക്ക് താല്പര്യം.
സിപി എമ്മും കോൺഗ്രസും ഒന്നായിരിക്കുന്നു. എയിംസ് യാഥാർത്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറുമായി ചർച്ച നടത്തി ആവശ്യമുള്ള നടപടി സ്വീകരിക്കണം. കേരളത്തിലെ ഒരു വികസനത്തിനും ബിജെപി എതിരല്ലെന്നും രാജിവ് ചന്ദ്രശേഖർ ഡൽഹിയിൽ പറഞ്ഞു.
“കിഫ്ബിയിലെ അഴിമതി പുറത്തുവന്നിട്ടും പിണറായിയെ സർക്കാർ സംരക്ഷിക്കുന്നു”; രാജീവ് ചന്ദ്രശേഖർ
