കോവളത്തെ സ്പാ പീഡനക്കേസില്‍ ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് അറസ്റ്റില്‍. സ്പാ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നും സ്പായില്‍ നിന്നുള്ള വരുമാനം കൈകാര്യം ചെയ്തിരുന്നത് അനുരൂപാണെന്നും പോലീസ് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. പിന്നാലെ, അനുരൂപിനെ ചുമതലയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മേയർ അറിയിച്ചു
16 വയസുകാരിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത് കേസില്‍ മുന്‍പ് അറസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബെംഗളുരുവിലുള്ള ഒരു യുവതിയാണ്. തുടര്‍ന്ന് സജിത്തും യുവതിയും ചേര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്.
