തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലെത്തി ഇ ഡി ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ച നടപടിയിൽ കടുത്ത വിമർശനവുമായി സിപിഎം നേതാക്കൾ. അന്യായമായ നടപടി എന്നാണ് വി ശിവൻകുട്ടി വിമർശിച്ചത്. മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവും ആയിരിക്കുന്ന നേതാവാണ്. അദ്ദേഹത്തിൻറെ വീട്ടിൽ നോട്ടീസ് പതിപ്പിച്ച നടപടി അംഗീകരിക്കാൻ ആകില്ല. കാണാതായ ആൾക്കാരെ കണ്ടെത്താൻ നോട്ടീസ് പതിപ്പിക്കുന്നതുപോലെയാണ് നടപടി എന്നും ശിവൻകുട്ടി വിമർശിച്ചു.
തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് പതിപ്പിച്ചത്. പിണറായി വിജയൻ വീട്ടിൽ ഇല്ലായിരുന്നു. കണ്ണൂരിൽ ആണ്. അതിനാൽ നോട്ടീസ് നേരിട്ട് നൽകാൻ കഴിയാത്തതിന് ഉദ്യോഗസ്ഥർ ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു.
