അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. രണ്ടുമാസത്തേക്ക് കൂടിയാണ് സമയം നീട്ടിയത്.
മുൻഗണനാ വിഭാഗത്തിന് അനുവദിച്ചിരിക്കുന്ന റേഷൻ കാർഡുകൾ അർഹതാ മാനദണ്ഡങ്ങൾ പാലിക്കാതെ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങൾ ഭക്ഷ്യ പൊതു വിതരണ വകുപ്പ് ശേഖരിച്ചിരുന്നു. അനർഹർ മുൻഗണനാ വിഭാഗത്തിൽ തുടരുന്നത് അർഹരായ കുടുംബങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം പരിമിതപ്പെടുത്തുന്നു വെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റ അടിസ്ഥാനത്തിലാണ് വകുപ് പട്ടിക ശുദ്ധീകരിക്കൽ നടപടിയിലേക്ക് കടന്നത്. അർഹതയോടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുകയും ജീവിത സാഹചര്യം മെച്ചപ്പെട്ടതോടെ അർഹത നഷ്ടപ്പെടുകയും ചെയ്തവർ മുൻഗണനാ പടികയിൽ നിന്നും സ്വയം ഒഴിവാകണമെന്നാണ് വകുപ്പിന്റെ നിർദ്ദേശം. രണ്ടുമാസത്തിനുള്ളിൽ കാർഡ് തിരിച്ചെത്തിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നാൽപ്പതിനായിരത്തിനടുത്ത് ആളുകൾ മുൻഗണന റേഷൻ കാർഡ് അർഹമായി കൈവശം വച്ചിട്ടുണ്ട്. അനർഹരുടെ കൃത്യമായ കണക്ക് രണ്ടുമാസത്തിനുള്ളിൽ റേഷൻകടകൾ വഴി ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.
