ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടുത്തം. രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. അപ്പാർട്ട്മെന്റിന് തീ വെച്ചതാണെന്ന് സംശയം. റൊമാനിയൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്. ഇടുക്കി സ്വദേശി നോവ സാബു, കൊല്ലം സ്വദേശി അഞ്ജലി എന്നിവരാണ് മരിച്ചത്.
