പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട
ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. ഹർജിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി വിചാരണയ്ക്ക് എടുക്കാതെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് തള്ളിയത്. സിപിഐ നേതാവ് മുരുകേഷ് ആണ് ഹർജി നൽകിയിരുന്നത്.
ആരോപണങ്ങൾ ഒരു തെരഞ്ഞെടുപ്പ് ഹർജിയിലൂടെ ചോദ്യം ചെയ്യാവുന്നതല്ല എന്ന് വാദി ഭാഗം അഭിഭാഷകൻ വാദിച്ചു.
പള്ളിക്കൽ ജനശക്തി വാർഡിൽ ശ്രീനാദേവി കുഞ്ഞമ്മ താമസക്കാരി അല്ല എന്ന വാദമാണ് ഹർജിക്കാരൻ ഉന്നയിച്ചത്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ശ്രീനാദേവി കുഞ്ഞമ്മയുടെ വോട്ടർ പട്ടികയിലെ അഗത്വം ശരി വെച്ചതാണെന്ന് അഭിഭാഷകൻ വാദിച്ചു. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി
ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി
