കൊച്ചി : മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ
അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടർ വാഹന വകുപ്പു കണ്ടെത്തി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പു സർക്കാരിനു സമർപ്പിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്.
സുഹൈലിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക. സുഹൈലിനെ കൂടാതെ മിനി കൂപ്പറിൽ ഉണ്ടായിരുന്ന നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് മദ്യം നൽകിയ വൈറ്റില, പാലാരിവട്ടം, ആലുവ എന്നിവടങ്ങളിലെ ബാറുകളെക്കതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
മിനി കൂപ്പർ അപകടം; അമിതവേഗം അപകടകാരണം ; സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കും
