തുടർ സമരം ചർച്ച ചെയ്യാൻ വൈകീട്ട് നാലിന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യ യോഗം

insight kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ പ്രതിപക്ഷം . തുടർ സമരങ്ങൾ ചർച്ച ചെയ്യാൻ വൈകീട്ട് നാല് മണിക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരും. അതേസമയം രാഹുൽ ഗാന്ധി ഫയൽ ചെയ്ത ഹർജികളിൽ പിഴവുകൾ ഉള്ളതിനാൽ ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു . കോർട്ട് ഫീസ് അടച്ചതിലെ കുറവ് ഉൾപ്പെടെ 14 പിഴവുകളാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. ഹർജി പിഴവുകൾ തിരുത്തി നൽകാൻ നിർദേശിച്ചു. അതേസമയം ചീഫ് ജസ്റ്റിസിനെതിരായ കോൺഗ്രസിൻ്റെ ട്വീറ്റ് അരാജകത്വം വളർത്താനുള്ള ശ്രമം ആണെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു പ്രതികരിച്ചു. വിവിധ അഭിഭാഷക സംഘടനകളും വിഷയത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്

Share This Article