“മെട്രോ പൂർണ്ണമായും അടച്ചിടാൻ ആവില്ല” ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങളിൽ സുപ്രീംകോടതി

insight kerala

ഡൽഹി : കൊക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. നിയന്ത്രണം നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ മെട്രോ ഉൾപ്പെടെ പൂർണ്ണമായും അടച്ചിട്ട് ആളുകളുടെ ഗതാഗതം സ്തംഭിപ്പിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു. സർക്കാരുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പു നൽകി. അതേസമയം അനുമതിയില്ലാതെ പ്രകടനം നടത്തുന്നത് നിയമ നടപടി സ്വീകരിക്കുന്നതിന് കാരണമാകുമെന്നും , എന്തുകൊണ്ടാണ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ ആരും കോടതിയെ സമീപിക്കാത്തതെന്നും സുപ്രീംകോടതി ചോദിച്ചു.

Share This Article