“കോടതിവിധി പഠിച്ചശേഷം തുടർ തീരുമാനം”; രമേശ് ചെന്നിത്തല

insight kerala

കൊച്ചി : ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയെല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതിവിധി പഠിച്ചശേഷം തുടർ തീരുമാനം ഉണ്ടാകും.

“നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ട് പോയത്. സർക്കാരിന് ഇക്കാര്യത്തിൽ മറ്റു താല്പര്യങ്ങളില്ല. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഇടണം എന്നുള്ളത് സുപ്രീംകോടതിയിലെ മുൻവിധികൾ ആണ്.” ; ചെന്നിത്തല പ്രതികരിച്ചു

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നടപടി. മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ച തെളിവുകളും നിര്‍ണായകമായി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article